എം.കെ.ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി

എം.കെ.ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ എം.കെ. ദാമോദരന്‍ പ്രതിഫലം വാങ്ങുന്നില്ല. അദ്ദേഹത്തിന് ഏത് കേസ് വാദിക്കുന്നതിലും തടസമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം.കെദാമോദരനെതിരെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെയും പ്രതിപക്ഷം നിയമസഭയില്‍. മഞ്ചേരി ശ്രീധരന്‍ നായര്‍ അഞ്ചു കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപി സ്ഥാനത്തിരിക്കാന്‍ ശ്രീധരന്‍ നായര്‍ യോഗ്യനല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലെ പ്രതിക്കായും എം.കെ. ദാമോദരന്‍ ഹാജരായിരുന്നു.

Show More

Related Articles

Close
Close