4 എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാൽ .. ഇന്ദു ചൂടൻ വരും പുതിയ ചളികൾ അടിക്കാനും ..ചിലതു വാങ്ങിച്ചു കൂട്ടാനും

മലയാളത്തിലെ പ്രമുഖ ചാനലിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലാണ് ഇപ്പോള്‍ ട്രോളന്മാരുടെ ആക്രമണം. പിഷാരടിയുടെ സ്വാഭാവികമായ നര്‍മ്മവും അവതരണരീതിയുമാണ് ഈ പ്രൈം ടൈം പരിപാടിയുടെ മുഖ്യ ആകര്‍ഷണം.  കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കെടുത്ത എപ്പിസോഡില്‍ സഹ അവതാരകന്‍ രമേശ്‌ പിഷാരടിയെ കാണാത്തപ്പോള്‍ തുടങ്ങിയതാണ്‌ ..

കാശ് കൂടുതല്‍  ചോദിച്ചു …കൊടുത്തില്ല ..

മുകേഷുമായി ഉടക്കി പരുപാടിയില്‍  നിന്ന്‍ പിഷാരടി ഒഴിവായി എന്നൊക്കെ സംഭവം പൊടിപോടിക്കുന്നതിന്റെ ഇടയില്‍ ഇതാ വന്നിരിക്കുന്ന്നു ഒരു കത്ത്.

letter-of-ramesh-pisharadi

എം ജി ശ്രീകുമാര്‍ ഷോയുമായി ബന്ധപെട്ടു അമേരിക്കയില്‍ ആണ് താരം. പോകുന്നതിനു മുമ്പ് തന്നെ 4 എപ്പിസോഡുകള്‍ ഷൂട്ട്‌ പൂര്‍ത്തിയാക്കിയിട്ടായിരുന്നു യാത്ര.

എന്നാല്‍  കാര്യങ്ങള്‍ കലങ്ങി മറിയുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല പിഷാരടി .. പുലിമുരുഗന്‍ ഹിറ്റാകുകയും , മോഹന്‍ലാലിനെ അതിഥിയായി കിട്ടുകയും ചെയ്തപ്പോള്‍ , അടിയന്തിരമായി ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്തു സംപ്രേക്ഷണം ചെയ്യുക ആയിരുന്നു.

ഈ സംഭവം ഒന്നും അറിയാതെ ആണ് ട്രോളുകള്‍ വന്നു നിറഞ്ഞത്‌. എന്ത് തന്നെയായാലും  യഥാര്‍ത്ഥ കാരണം പിഷാരടി വെളിപ്പെടുത്തിയതോടെ ആകാംക്ഷയ്ക്ക് തല്ക്കാലം തിരശ്ശീല വീണിരിയ്ക്കുകയാണ്.

 

Show More

Related Articles

Close
Close