ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പി.കെ നായര്‍ അന്തരിച്ചു

pk-nair

നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടറും സ്ഥാപകനുമായ പി.കെ.നായർ (83) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8 മുതൽ 11 മണി വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വെക്കും.

വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിന് സിനിമകളുടെ നെഗറ്റീവ് കണ്ടെത്തി വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ചയാളാണ് പി.കെ.നായർ. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സൗത്ത് ഏഷ്യൻ സിനിമാ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഇൻ ദി ഫീൽഡ് ഓഫ് ഫിലിം പ്രിസർവേഷൻ, സത്യജിത് റേ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പി.കെ.നായരെക്കുറിച്ച് ‘സെല്ലുലോയ്ഡ് മാൻ’ എന്ന പേരിൽ ശിവേന്ദ്രസിങ് ദുൻഗാർപുർ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close