‘മലയാളികളായ വിദ്യാര്‍ഥികള്‍ ഉടുക്കുന്നതുപോലെ പഞ്ചാബിലെ വിദ്യാര്‍ഥികളും മുണ്ടുടുക്കണം; ഇലയില്‍ ഭക്ഷണം കഴിക്കണം:പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരവും ജീവിതവും വിദ്യാര്‍ഥികള്‍ അനുഭവിച്ചറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ കോളെജുകളില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക ആഘോഷങ്ങള്‍ നടത്തണം. കേരളത്തില്‍നിന്ന് വിദ്യാര്‍ഥികളെ ഇതിനായി ക്ഷണിച്ചുവരുത്തണം. മലയാളികളായ വിദ്യാര്‍ഥികള്‍ ഉടുക്കുന്നതുപോലെ പഞ്ചാബിലെ വിദ്യാര്‍ഥികളും മുണ്ടുടുക്കണം. ഇലയില്‍ ഭക്ഷണം കഴിക്കണം. കേരളദിനം പഞ്ചാബിലെ കോളേജുകളിലും തമിഴ്‌നാട് ദിനം ഹരിയാണയിലെ കോളെജുകളിലും ആഘോഷിക്കണം. എങ്കില്‍മാത്രമേ രാജ്യത്തിന്റെ ഐക്യവും ശ്രേഷ്ഠഭാരതം എന്ന സങ്കല്പവും നിലവില്‍ വരികയുള്ളൂവെന്ന് മോദി ചൂണ്ടിക്കാട്ടി.സമാനമായി, കേരളത്തില്‍ പഞ്ചാബിലെ വിദ്യാര്‍ഥികളെ ക്ഷണിച്ചുവരുത്തി അവരുടെ സംസ്‌കാരം മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍വകലാശാല കാമ്പസുകളെക്കാള്‍, ക്രിയാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പറ്റിയ ഇടം വേറെയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ഗാത്മകത ഇല്ലാതെ ജീവിതമില്ല. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷ വളര്‍ത്താനും ഈ സര്‍ഗാത്മകതയെ ഉപയോഗിക്കാനാകണമെന്നും മോദി പറഞ്ഞു.

Show More

Related Articles

Close
Close