അഭിമന്യു കൊലക്കേസ്; 8 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ 8 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ വ്യക്തി അടക്കം, സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 8 പേരെയാണ് പൊലീസ് തിരയുന്നത്. ഇവര്‍ കൂടെ ഉള്‍പ്പെടുമ്പോള്‍ സംഭവുമായി ബന്ധപ്പെട്ട 16 പ്രതികളുടേയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതില്‍ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഇവരില്‍ ഉള്‍പ്പെട്ട ആദില്‍ ബിന്‍ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അസി. കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജൂലൈ 3നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പേരാണ് പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.

Show More

Related Articles

Close
Close