പോലീസ് മന്ത്രി അറിയണം പോലീസ് ജീപ്പിന്റെ അവസ്ഥ

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഓടിനടക്കേണ്ട , പോലീസ് ജീപ്പുകളുടെ അവസ്ഥ വളരെ  ദയനീയമാണ്. ഫ്ലയിംഗ് സ്ക്വാഡ് ന്റെ അടക്കമുള്ള വാഹനങ്ങള്‍  എത്രെയും പെട്ടന്ന് ജനങ്ങള്‍ക്കരികില്‍ ഓടി എത്തെണ്ടവയാണ് . ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഉള്ള ഒരു ജീപ്പിന്റെ കാര്യം മാത്രം പറയട്ടെ.

KL 01 BK 6093 എന്ന നമ്പരില്‍  ഉള്ള ഈ വാഹനം എങ്ങനെ ഓടുന്നു എന്ന് അത്ഭുതം ആണ്. നാലു ടായറിന്റെയും അവസ്ഥ ഈ കാണുന്നതാണ്.

b

bb

bbbbbbbയഥാസമയം വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാത്തതാണ് പലപ്പോഴും ഈ അവസ്ഥ ഉണ്ടാക്കുന്നത്. ഏറെ പഴകിയ വാഹനങ്ങള്‍ മാറ്റി ഏറ്റവും ആധുനികമായ വാഹനങ്ങള്‍ പോലീസിനു നല്കുകയ്യാണ് വേണ്ടത്.

പലപ്പോഴും ഏറ്റവും മുന്തിയതും, ആധുനികവുമായ വാഹനങ്ങളില്‍ ചീറി പാഞ്ഞു  വരുന്ന മന്ത്രി വാഹനങ്ങള്‍ക്ക് എസ്കോര്‍ട്ട് പോകേണ്ടത് ഈ വാഹനങ്ങള്‍ ആണ്. ആരുടെയോ ഭാഗ്യത്തിന് ,തങ്ങളുടെ അതിര്‍ത്തിവരെ എത്തിച്ചു മടങ്ങാന്‍ സാധിക്കുന്നത് വീട്ടുകാരുടെ പ്രാര്‍ത്ഥന ഒന്ന് മാത്രം എന്നാണ് പോലീസുകാരുടെ അടക്കം പറച്ചില്‍.

എസ്കോര്‍ട്ട് പോകുമ്പോള്‍ സ്പീഡ് അല്പം  കുറഞ്ഞാല്‍ , മുകളില്‍ നിന്ന് വിളിവരും.

അറ്റകുറ്റപ്പണികള്‍ നടത്താന്‍ യഥാസമയം ഒരു സംവിധാനവും ഇല്ല. അഥവാ അനുമതി കിട്ടിയാല്‍ തന്നെ തെക്കുള്ള വാഹങ്ങള്‍ പണിയാന്‍ ചെല്ലേണ്ടത് അങ്ങ് അരൂരില്‍,അവിടെയുള്ള വാഹനങ്ങള്‍ ഇങ്ങു തെക്കും.

പോലീസ് ജീപ്പുകളുടെ ഇത്തരത്തില്‍ ഉള്ള പാച്ചില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൂടി ഭീഷണിയാണ്. ക്രിയാത്മകമായ നടപടികള്‍ കേരളത്തിലെ പോലീസ് വാഹനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ ശ്രദ്ധിക്കണം. പുതിയ സ്റ്റേഷന്‍ ,നാടിനു സമര്‍പ്പിച്ചപ്പോള്‍ പറഞ്ഞ വാക് പാലിക്കാന്‍ ശ്രീ രമേശ്‌ ചെന്നിത്തലയും ശ്രദ്ധിക്കണം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close