നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടക്കും

pollll_650_041114123522

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യ വാരമോ നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നും സുരക്ഷയ്ക്കായി കേന്ദ്ര സേനയെ കൊണ്ടുവരണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 10 രാഷ്ടീയ പാര്‍ട്ടികളിലെ പ്രതിനിധികളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നയിം സെയ്ദി ഉള്‍പ്പെടെയുള്ള ഏഴംഗ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.

തിരഞ്ഞെടുപ്പ് നടക്കേണ്ട തീയതി, എടുക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയായിരുന്നു കൂടിക്കാഴ്ചയുടെ വിഷയം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തീര്‍പ്പുണ്ടാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close