“കുഞ്ഞു മനസ്സിന്‍റെ ഭക്തി”ചിത്രം വൈറല്‍ ആകുന്നു.

പൂരവിളംബരത്തിനായി തെച്ചിക്കോട്ടു രാമചന്ദ്രന്‍ ഗോപുര നട തള്ളിത്തുറന്ന് പുറത്തേക്കു വരുമ്പോള്‍ ഉള്ള ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടി കൈകള്‍ ഉയര്‍ത്തി,കൈകൂപ്പി വണങ്ങുന്ന  ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. “PHOTOCART” പകര്‍ത്തിയ ചിത്രമാണിത് എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

ഭക്തിസാന്ദ്രമായ നിമിഷത്തില്‍ ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ക്കിടയില്‍ ,നിറഞ്ഞ ഭക്തിയോടെ ,ഒരു കുഞ്ഞ്….അതുതന്നെയാണ് ഇതിന്റെ പ്രത്യേകത….കുഞ്ഞു മനസ്സില്‍ കള്ളമില്ല…..കാപട്യവും……ഏറെ ചിന്തകള്‍ക്ക് വിധേയമാകേണ്ട സാഹചര്യവും,ചിത്രവും ആണിത് എന്നതില്‍ സംശയം ഇല്ല…..

Show More

Related Articles

Close
Close