അര്‍ജുന്‍ റെഡ്ഡിയുടെ മലയാളം റീമേക്കില്‍ പ്രണവ് മോഹന്‍ലാല്‍!

തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ മലയാളം റീമേക്ക് ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ അര്‍ജുന്‍ റെഡ്ഡിയുടെ കഥാപാത്രം ആര് കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് സിനിമാ പ്രേമികള്‍. ടൊവിനോ തോമസും ആന്റണി വര്‍ഗീസും വേഷം കൈകാര്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രണവ് മോഹന്‍ലാല്‍ അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെഡിക്കല്‍ സ്റ്റുഡന്റായാണ് അര്‍ജുന്‍ റെഡ്ഡി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് ദേവരകൊണ്ടയാണ് അര്‍ജുന്‍ റെഡ്ഡിയായി വേഷമിട്ടത്. ഹിന്ദിയിലും തമിഴിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ ഷാഹിദ് കപൂറും തമിഴില്‍ ധ്രുവ് വിക്രമുമാണ് അര്‍ജുന്‍ റെഡ്ഡിയായി വേഷമിടുന്നത്.

എന്നാല്‍, പ്രണവ് ഇപ്പോള്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിലാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Show More

Related Articles

Close
Close