പ്രവാസികള്‍ ജാഗ്രതെ

PR
പ്രവാസികളെ തേടി പുതിയ കുരുക്ക്‌ വരുന്നു. കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്ക്‌ അയച്ചാല്‍ ഇനി കുടുങ്ങും. കുവൈറ്റ്‌ സര്‍ക്കാരിന്റേതാണ്‌ നടപടി. വിദേശികള്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിന്‌ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം ചില നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍.

ശമ്പളത്തിന് പുറമേ ,കടം വാങ്ങിയും മറ്റും നാട്ടിലേക്കു പണം അയക്കുന്ന സാധാരണക്കാരെ ചെറിയ തോതിലെങ്കിലും ഈ നടപടി ബാധിച്ചേക്കാം. എങ്കിലും തങ്ങളുടെ നാട്ടില്‍ നിന്ന് ഉണ്ടാക്കുന്ന ധനം, മറ്റു രാജ്യങ്ങളില്‍ നടക്കുന്ന റിയാല്‍ എസ്റ്റേറ്റ്‌ , കച്ചവടങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ തുകകള്‍ വന്‍തോതില്‍ ഇത്തരത്തില്‍ കൈമാറ്റം നടക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 6.9 ശതമാനവും വിദേശികള്‍ മറ്റു രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുന്നതിനാല്‍ രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതായുമാണ്‌ വിവരം. ഇതിനെ പ്രതിരോധിക്കുകയാണ്‌ ഉദ്ദേശിക്കുന്നത്‌. 7,50,000 വരുന്ന ഏഷ്യന്‍വംശജരുടെ പ്രതിമാസശമ്പളം 200 ദിനാറിലും കുറവാണ്‌. പലരും ശമ്പളത്തേക്കാള്‍ കൂടുതല്‍ പണമയയ്‌ക്കുന്നുണ്ട്‌.

ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം അയയ്‌ക്കുന്നതായി കണ്ടെത്തിയാല്‍ അവരെ നിരീക്ഷിക്കും. കൂടുതല്‍ പണം അയയ്‌ക്കുന്നവരുടെ വിശദവിവരം ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറുന്നതിനും ധന ഇടപാടുസ്‌ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടു. പണമയക്കല്‍ നിരക്കില്‍ അടുത്തകാലത്ത്‌ വലിയ വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close