പാതാളം സ്വര്‍ഗമാക്കാനാണ് മഹാബലിയെ ചവിട്ടി താഴ്ത്തിയതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവോണ ദിവസം വാമനജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.കൊമ്പന്‍മീശയും കുടവയറും വികൃത ചിരിയും ഒക്കെ വരുത്തി മഹാബലിയെ വേഷങ്ങളിലും പരസ്യങ്ങളിലും ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. വിഷ്ണുവിന്റെ മനുഷ്യാവതാരമായ വാമനനെ കുറിച്ച് സത്യ വിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാമനനേയും മഹാബലിയേയും ഒരു പോലെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിന്റേത്. വാമനപുരാണം പ്രകാരം മഹാബലിയുടെ സദ്ഭരണത്തില്‍ പ്രീതിപ്പെട്ട വിഷ്ണു ഭൂമിയെ പോലെ പാതാളവും സ്വര്‍ഗമാക്കാന്‍ മഹാബലിയെ ചവിട്ടി താഴ്ത്തുകയായിരുന്നു. അതിനാല്‍ തന്നെ തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു. വിശ്വാത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.വാമനാതവതാരവും മഹാബലിയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ തിരുവോണ ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന സംവാദത്തിന്റെ അടിസ്ഥാനത്തില്‍ മഹാബലിയുടെ യഥാര്‍ത്ഥ ചിത്രത്തിന് രൂപം നല്‍കുമെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close