പ്രേമം സിനിമ നിർത്തിവെക്കണമെന്ന് ആവശ്യം

11846644_846274292134628_2671568136037418115_n
പ്രേമം സിനിമ നിർത്തിവെക്കണമെന്ന് ആവിശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി ജില്ലാകമ്മിറ്റി. ക്ലാസിലിരുന്നു മദ്യപിക്കുന്നതും അധ്യാപികയെ പ്രേമിക്കുന്നതുമെല്ലാം വിദ്യാര്‍ഥികളിൽ തെറ്റായ ആശയം നൽകുന്നവയാണ് . സാമൂഹികപ്രതിബദ്ധതയില്ലാത്ത ഇത്തരം സിനിമകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹാജി മാഹിന്‍ നെരോത്ത് അധ്യക്ഷസ്ഥാനം വഹിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലുള്ള വിദേശമദ്യഷാപ്പിനെതിരെ 30 മുതല്‍ സമരപരിപാടികള്‍ ആരംഭിക്കുവാനും 14ന് ഹോളിക്രോസ് കോളജില്‍ പ്രഫ. എം.പി. മന്മഥന്‍ അനുസ്മരണം നടത്താനും തീരുമാനിച്ചു.
പ്രൊഫ:ടി.എം. രവീന്ദ്രന്‍, അഷറഫ് ചേലാട്ട്, എം. ശശിധരന്‍, ചന്ദ്രദാസ് നന്മണ്ട, പൊയിലില്‍ കൃഷ്ണന്‍, ഒ.ഡി. തോമസ്, എം. കുഞ്ഞിരാമനുണ്ണി, രാമദാസ് പന്തീരങ്കാവ്, അബു അന്നശ്ശേരി, ഖാലിദ് മൂടാടി, ഒ.ജെ. ചിന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close