ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഹസന്‍ റുഹാനി; ഇബ്രാഹിം റയീസി ബഹുദൂരം പിന്നില്‍

മുഖ്യ എതിരാളിയായ ഇബ്രാഹിം റയീസി ബഹുദൂരം പിന്നിലാക്കി ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ ഹസന്‍ റുഹാനി വിജയം ഉറപ്പിച്ചു. ആദ്യഘട്ടതെരഞ്ഞെടുപ്പില്‍ 58.6 ശതമാനം ആളുകള്‍ റുഹാനിയ്ക്ക് പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രേഖപ്പെടുത്തിയ 41.2 ദശലക്ഷം വോട്ടുകളില്‍ 23.5 ദശലക്ഷം വോട്ടുകളാണ് റുഹാനി നേടിയത്. റുഹാനി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഇറാന്‍ ആഭ്യന്തര മന്ത്രി അബ്ദൊള്‍റെസ റഹ്മാനിഫൈസി പറഞ്ഞു.മുഖ്യ എതിരാളിയായ ഇബ്രാഹിം റയീസി ബഹുദൂരം പിന്നിലാണ്. 56 ദശലക്ഷം പേരില്‍ 70 ശതമാനം ആളുകളാണ് വോട്ടവകാശം വിനിയോഗിച്ചത്. ആണവ കരാറിന് ശേഷം ഇറാനില്‍ നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.ഇബ്രാഹിം റയീസി 15.8 ദശലക്ഷം വോട്ടുകളാണ് നേടിയതെന്നും ഇറാനിയന്‍ ആഭ്യന്തരമന്ത്രി ഇറാനിയന്‍ ടെലിവിഷനായ ഐആര്‍ഐബി ടിവിയിലൂടെ പുറത്തുവിട്ടു.

Show More

Related Articles

Close
Close