ട്രംപിന്റെ ആദ്യ വിദേശ പര്യടനം തുടങ്ങി. ആദ്യ യാത്ര സൗദിയിലേക്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം തുടങ്ങി. ആദ്യ യാത്ര സൗദിയിലേക്കാണ്. റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തില്‍ അഞ്ച് വിദേശ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും.സൗദിയിലെ സല്‍മാന്‍ രാജാവ് ട്രംപിനെ സ്വീകരിക്കും. രാജകുടുംബത്തിന്റെ വിരുന്ന് സല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുക്കും.
ഭീകരവാദവുമായി ബന്ധപ്പെട്ട് കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയിലും, ട്വീപ്പ്‌സ് 2017 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 90 വ്യവസായികള്‍ പങ്കെടുക്കുന്ന സൗദി യുഎസ് സിഇഒ ഫോറമാണ് മറ്റൊരു ചടങ്ങ്. നാളെ സൗദിയില്‍ നിന്നും മടങ്ങുന്ന ട്രംപ് ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി, എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.

ഇന്ന് നടക്കുന്ന സൗദി ഉച്ചകോടി, നാളെത്തെ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി, ജിസിസി- യുഎസ് ഉച്ചകോടി എന്നിവയാണ് സൗദിയില്‍ പ്രസിഡന്‍ന്റ് ട്രംപിന്റെ പ്രധാന പരിപാടികള്‍.

Show More

Related Articles

Close
Close