സൗദി ഉപകിരീടാവകാശിയുടെ അമിതാധികാര പ്രയോഗത്തില്‍ ആശങ്കയുമായി പാശ്ചാത്യ ലോകം


സൗദി ഉപകിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അപകടകാരിയായ ഭരണാധികാരിയെന്ന് ജര്‍മന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ സഖ്യരാഷ്ട്രത്തിന്റെ ഭരണാധികാരികളെ വിമര്‍ശിച്ചുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാറില്ല. എന്നാല്‍ തങ്ങളുടെ ശക്തമായ സഖ്യകക്ഷി കൂടിയായ സൗദി അറേബ്യയുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉത്കണ്ഠയുമടങ്ങുന്ന റിപ്പോര്‍ട്ട് ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡി പുറത്തുവിട്ടത് മനപ്പൂര്‍വ്വമാണെന്നാണ് കരുതുന്നത്.

ഷിയാ പുരോഹിതനായ നിമിര്‍ അന്നിമിറിന്റെ വധശിക്ഷയും തുടര്‍ന്ന് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതുമാണ് ഡിസംബര്‍ രണ്ടിന് പുറത്തുവിട്ട ബിഎന്‍ഡിയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈയ്യില്‍ കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നത് രോഗിയായ സല്‍മാന്‍ രാജാവിന്റെ കാലത്ത് തന്നെ പിന്‍മുറക്കാരനായി സ്വയം അവരോധിക്കാന്‍ ഇടയാക്കുമെന്നും ആശങ്കയുണ്ട്. നിലവില്‍ മുഹമ്മദ് ബിന്‍ നായിഫാണ് കിരീടാവകാശി.

ഇറാനുമായി യുദ്ധത്തിനില്ലെന്ന് മുഹമ്മദ് രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. ഇത് മേഖലയെ കലുഷിതമാക്കുമെന്നും ലോകത്തെ ആകമാനം ഇത് ബാധിക്കുമെന്നതായതിനാല്‍ തന്ന അത്തരമൊരു നീക്കത്തിനില്ലെന്നും ദി എക്കണോമിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close