‘എന്റെ രോഗം എനിക്ക് തടസ്സമായിട്ടില്ല’- പ്രിയങ്ക ചോപ്ര

വേറിട്ട വേഷങ്ങൾ കൊണ്ട് ബോളിവുഡിലും ഹോളിവുഡിലും   ഒരുപോലെ വേറിട്ട സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. എന്നാൽ, താൻ ഇൗ കരുത്തുറ്റ വേഷങ്ങളത്രയും ചെയ്തതത് കടുത്ത ആസ്ത്മ അനുഭവിച്ചാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ തുറന്നുപറച്ചിൽ.

അഞ്ചു വയസ്സു മുതല്‍ അനുഭവിക്കുന്ന ആസ്ത്മ തന്റെ ജീവിതത്തെയോ കരിയറിനെയോ ബാധിച്ചിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

എന്നെ ഒരിക്കലും ആസ്ത്മ നിയന്ത്രിച്ചിട്ടില്ല. ആസ്ത്മയെ ഞാനാണ് നിയന്ത്രിച്ചിട്ടുള്ളത്. എന്റെ സ്വപ്‌നങ്ങള്‍ സാക്ഷത്കരിക്കുന്നതില്‍ ആസ്ത്മ  തടസ്സമായിട്ടില്ല”-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ടൊരു കാമ്പയിനിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

 

 

 

Show More

Related Articles

Close
Close