പി.എസ്.സി വിവരാവകാശ പരിധിയില്‍

pscപി.എസ്.സിയെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവ്. 2011-ലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പി.എസ്.സി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്‌. ഉത്തരക്കടലാസ് നോക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് ജസ്റ്റിസ് എം.വൈ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പുതിയ ഉത്തരവ്പുറപ്പെടുവിച്ചിട്ടുള്ളത്.

പി.എസ്.സി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ ജോലിഭാരം വര്‍ധിക്കുമെന്നും ചെലവ് വര്‍ധിക്കുമെന്നും പി.എസ്.സി പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പി.എസി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പി.എസ്.സിയുടെ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ഭരണഘടാനാ സ്ഥാപനമായ പി.എസ.സി സംശയത്തിന് അതീതമായിരിക്കണം എന്ന് വ്യക്തമാക്കി. മാത്രമല്ല വിവരാകാശത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത്

പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിക്കാന്‍ സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close