പുനഃപരിശോധനാ ഹര്‍ജി അപൂര്‍വങ്ങളില്‍ അപൂര്‍വമായേ കോടതി പരിഗണിക്കൂവെന്ന് പി.എസ്.ശ്രീധരന്‍ പിള്ള !

തിരുവനന്തപുരം: പുനഃപരിശോധനാ ഹര്‍ജി അപൂര്‍വങ്ങളില്‍ അപൂര്‍വമായേ കോടതി പരിഗണിക്കൂവെന്ന് ബിജെപി. റിവ്യൂ ഹര്‍ജി മാത്രം കണക്കിലെടുത്തായിരിക്കില്ല ബിജെപി നിലപാട് സ്വീകരിക്കുക. വിശ്വാസികള്‍ക്കൊപ്പം നിന്ന് സമരം ശക്തമാക്കുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നതെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെരുന്നയില്‍ എന്‍എസ്എസ് പതാക ദിനാചരണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Show More

Related Articles

Close
Close