സമ്മിശ്രമായി പ്രതികരിക്കാനെ സാധിക്കൂ; പി.എസ്.ശ്രീധരൻപിള്ള

തിരുവനന്തപുരം: വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ തന്നെ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനെ തനിക്ക് ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആശയസംഘര്‍ഷത്തിലേക്ക് പോകാതെ സര്‍ക്കാര്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കണമെന്നും വിധി വായിച്ചശേഷം ബിജെപി വിശദമായി തന്നെ പ്രതികരിക്കുമെന്നും ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കണം എന്നാണ് ബിജെപി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണ്. അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. എടുത്തുചാടി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യരുത്. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close