പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിനെത്തും

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുലിമുരുകന്‍’ ചിത്രം ഒക്ടോബര്‍ 7ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെയും ശത്രുതതയുടെയും പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുളള സിനിമ കൂടിയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. മൂവായിരത്തിലേറെ സ്‌ക്രീനുകളിലായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കരുതുന്നു.

പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ സാഹസിക സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ബാങ്കോക്കിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡേ, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്,ബാല എന്നിവരും ചിത്രത്തിലുണ്ട്. കമാലിനി മുഖര്‍ജിയാണ് നായിക.

Show More

Related Articles

Close
Close