സംസ്ഥാന വ്യാപകമായി നാളെ പെട്രോൾ പമ്പുകൾ അടച്ചിടും

PETROLസംസ്ഥാന വ്യാപകമായി നാളെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റ് തോമസ് വൈദ്യൻ അറിയിച്ചു. നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ഇന്നു പമ്പുകളിൽ കരിദിനം ആചരിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ നിറയ്ക്കാൻ വൈകി എന്നാരോപിച്ച്  പെട്രോൾ പമ്പുടമ ചെങ്ങന്നൂർ മുളക്കുഴ രേണു ഒാട്ടോ ഫ്യൂവൽസ് ഉടമ ശങ്കരമംഗലം മുരളീധരൻ നായരെ (55) രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മുരളീധരൻ നായർ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close