കിംഗ്സിന് സൂപ്പർ വിജയം

images (2)

അഹമ്മദാബാദ്:

കുട്ടിക്രിക്കറ്റിന്റെ ആവേശം വാനത്തോളം ഉയർന്ന മത്സരത്തിൽ‌

രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം.

നിശ്ചിത ഓവറിൽ ഇരു ടീമുകളും 191 റൺസ് വീതമെടുത്ത് തുല്യത പാലിച്ചപ്പോൾ

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 16 റണ്‍ വിജയലക്ഷ്യത്തിനെതിരെ

രാജസ്ഥാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സിന് രണ്ട് വിക്കറ്റും നഷ്ടമാവുകയായിരുന്നു.

തുടര്‍ച്ചയായി അഞ്ച് ജയങ്ങൾക്കൊടുവിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയുടെയും ഷെയ്ന്‍ വാട്‌സന്റെയും

മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്.

രഹാനെ 74 ഉം വാട്സൺ 45 ഉം റൺസെടുത്തു. രഹാനെയുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയായിരുന്നു ഇത്.

ഈ സീസണിലെ ഇതുവരെയുള്ള ടോപ്‌സ്‌കോററും രഹാനെയാണ്. കരൺ നയർ 25 ഉംദീപക് ഹൂഡ 19 ഉം റൺസെടുത്ത്

മികവ് കാട്ടി.വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച
പഞ്ചാബിന് സെവാഗിനെയും മാക്‌സ്‌വെല്ലിനെയും

തുടക്കത്തിലേ നഷ്ടമായി. ഇരുവരും ഓരോറൺസ് മാത്രമാണ് നേടിയത്.

എന്നാൽ അര്‍ധസെഞ്ച്വറികള്‍ നേടിയ ഷോണ്‍ മാര്‍ഷും (40 പന്തില്‍ 65) ഡേവിഡ് മില്ലറും (30 പന്തില്‍ 54) പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു.

മാർഷിന് ശേഷമെത്തിയ
വൃദ്ധിമാന്‍ സാഹയും (8 പന്തില്‍ 19) അവസരത്തിനൊത്ത് ഉയർന്നതോടെ പഞ്ചാബ് വിജയത്തിലേക്കെന്ന് കുതിച്ചു.

എന്നാൽ മില്ലറും സാഹയും വീണതോടെ പഞ്ചാബ് വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒടുവിൽ അക്ഷർ പട്ടേലും (12)

മിച്ചൽ ജോൺസണും 13 നടത്തിയ ചെറുത്ത് നിൽപ് പഞ്ചാബിനെ രാജ്സ്ഥാനൊപ്പം എത്തിച്ചു.

എന്നാൽ സൂപ്പർ ഓവറിൽ ഭാഗ്യത്തിന്റെ അകമ്പടി പഞ്ചാബിനൊപ്പം

നിന്നതോടെ രാജസ്ഥാൻ തോൽവി സമ്മതിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close