പുത്രനോടൊരു ചോദ്യം ?

11174862_10153351389662625_6332502841745967773_n
കഴിഞ്ഞു കുറെ ദിവസങ്ങളായി പുത്രന്‍, താങ്കളുടെ facebook കോപ്രായങ്ങള്‍ കണ്ടു മടുത്ത ഒരാളാണ് ഞാന്‍ …ഒരു പടം വിജയിച്ചു എന്ന് കരുതി എന്തും പറയാം എന്നുള്ള താങ്കളുടെ രീതി തികച്ചും അപലപനീയമാണ് .. പ്രത്യേകിച്ച് ഇന്ത്യയില്‍ മുഴുവനായി ഒരു തരംഗം ഉണ്ടാക്കിയ ഒരു ബ്രഹ്മാണ്ട വിജയ ചിത്രത്തെ ഒരു ഡോകുമെന്ററി വലിപ്പത്തില്‍ ഒരു തട്ടികൂട്ട് പടം വെച്ച് താരതമ്യം നടത്തിയത് വാക്കുകള്‍ക്കും അപ്പുറമാണ് …..

എന്ത് കൊണ്ട് താങ്കളുടെ പ്രസ്താവന വിമര്‍ശനം അര്‍ഹിക്കുന്നു …

എന്തായാലും ഈ വര്‍ഷത്തെ ഓസ്കാര്‍ ഉറപ്പിച്ച മട്ടില്‍ ആണ് പുത്രന്റെ നടപ്പ്. സിനിമ വിജയിപ്പിക്കാന്‍ ഉള്ള വിക്രിയകള്‍ ആയിട്ടെ ജനം ഏതൊക്കെ കാണുന്നുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്.അല്ലെങ്കില്‍ ആരെങ്കിലും , ഒന്ന് രണ്ടു വിജയങ്ങള്‍ കിട്ടിയപ്പോലേക്ക് ബോധം നശിച്ച പോലെ മാധ്യമങ്ങളെയും, തനിക്കു മുമ്പേ വിജയങ്ങള്‍ നല്‍കി ജനമനസ്സുകളില്‍ ഇടം നേടിയ സംവിധായകരെയും പരസ്യമായി പുശ്ചിക്കുമോ ?

താങ്കള്‍ക്ക് അനുകൂലമായി എഴുതി ഇല്ലെങ്കിലോ ? അതോ താങ്കള്‍ പറയുന്നപോലെ ചെയ്തില്ലെങ്കിലോ ? ആണോ താങ്കള്‍ മാധ്യമം എന്ന പേരില്‍ സിനിമയെടുക്കാന്‍ പോകുന്നത് എന്നാണ് ഈയുള്ളവന്റെ ചോദ്യം .

ഈയുള്ളവന്‍ എന്ന് പറഞ്ഞാല്‍ , ഒരു പാവം പ്രജ ?

അധികാരവും , വിജയവും ഒക്കെ ഉന്മത്തരാക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ,പറയുന്ന ലോക മണ്ടത്തരങ്ങളും കാണാനും ,കേള്‍ക്കാനും വിധിക്കപ്പെട്ട ഒരു പാവം ഇന്ത്യന്‍ പ്രജ.

ഒരു സത്യം പറയട്ടെ ,അഹങ്കാരം തോന്നാതിരിക്കാന്‍ ആണ്. ഞങ്ങളില്‍ ഭൂരിപക്ഷത്തിനും താങ്കളുടെ സിനിമ പ്രത്യേകിച്ച് ഒരു ആസ്വാദനവും പകര്‍ന്നു നല്‍കിയില്ല.

വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോ….

ഉള്ള കാര്യം പറഞ്ഞാല്‍ ഒരു കഥ പോലും ഇല്ല.

പ്രേമം എന്നത് വെറുമൊരു തട്ടികൂട്ടു വിജയ ചിത്രം മാത്രമല്ലേ ?… ഒന്നാലോചിച്ചു നോക്ക് ഈ സിനിമ വഴി താങ്കള്‍ എന്താണ് പറയാന്‍ ശ്രമിച്ചത്..

ആരെയും പ്രേമിച്ചോളൂ.. എത്ര വേണമെങ്കിലും പ്രേമിച്ചോളൂ… ചേച്ചിയെ കിട്ടിയില്ലെങ്കില്‍ അനിയത്തിയെ കെട്ടിക്കോളൂ.. ഇതല്ലേ സത്യം ??.

മാത്രമല്ല ഇതിലെ തമാശയൊക്കെ എന്തായിരുന്നു ?? അവസാനം ഒരുത്തന്‍ കുതിരപ്പുറത്തു വരുന്നൂ… കുതിരയെ പാര്‍ക്ക്‌ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുന്നു ..

ഇതൊക്കെ ആണോ സാറിന്റെ കാഴ്ചപാടില്‍ വലിയ തമാശകള്‍ , ചെന്നൈ എക്സ്പ്രെസ്സിനേക്കാള്‍ മികച്ച ഹാസ്യ അവതരണം ???

താങ്കള്‍ എന്തുകൊണ്ട് ഇപ്പൊ കയറി ഈ പ്രസ്താവന നടത്തി ???

എന്ത് കൊണ്ട് ഈ കാര്യങ്ങള്‍ ഒക്കെ അന്ന് പറഞ്ഞില്ല ??

ഇപ്പോള്‍ താങ്കള്‍ എന്തോ വലിയ ആളായി , എനിക്ക് എന്തും പറയാം എന്നുള്ള അഹങ്കാരം മാത്രമല്ലേ ഇപ്പോള്‍ മാത്രം ഏതൊക്കെ പറയുവാന്‍ ഉള്ള കാരണം ..

പ്രിയ പുത്രന്‍, പദ്മരാജനും ,അടൂരും, എം ടി യും പോലെയുള്ള മഹാജ്ഞാനികള്‍ കെട്ടിവച്ച ഒരു അടിത്തറയുണ്ട് മലയാള സിനിമകള്‍ക്ക്‌. എന്തെങ്കിലും ഒരാവേശത്തിന്റെ പുറത്ത് ഒരു സ്റ്റാറ്റസ് ഇട്ട് ,ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒറ്റയാള്‍ ശ്രമങ്ങള്‍ , ഇല്ലാതാക്കുന്നത് തന്റെ കാല്‍ക്കീഴിലെ മണ്ണാണ് എന്ന് മനസ്സിലാക്കിയാല്‍ നന്ന്. എന്തിനെയും വിമര്‍ശിക്കാന്‍ അവകാശം ഉണ്ടോ എല്ലാവര്ക്കും ?

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എങ്കില്‍ എന്തിനാണ് , ആ സ്റ്റാറ്റസ് താങ്കള്‍ ഡിലീറ്റ് ചെയ്തത് ?

ഷാരുഖ് ഖാനെ പോലൊരു നടന്‍ അഭിനയിച്ച ചിത്രത്തെ അല്ലെങ്കില്‍ അദ്ദേഹം ഡേറ്റ് കൊടുത്ത ഒരു സംവിധായകനെ വിമര്‍ശിക്കരുത് എന്ന് പറയില്ല പക്ഷെ … കോടികള്‍ മുടക്കാന്‍ നിര്‍മ്മാതാവ് വരെ ഉള്ള ഒരു സംവിധായകനെ എന്ത് കണ്ടിട്ടാണ് ഇന്നലത്തെ മഴയില്‍ മുളച്ച താങ്കള്‍ അദ്ദേഹത്തെ ഉപദേശിച്ചത് ?? ത്ഹന്കളും ഇതേ ചരടിന്റെ ഒരറ്റമല്ലേ !

താങ്കളുടെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ പ്രധാന പങ്കു തീര്‍ച്ചയായും നിവിന്‍ പോളി എന്നാ നടന്റെ ജനപ്രിയത കൂടിയാണ് .. ആ ചെറുപ്പക്കാരന്റെ കഴിവിനെ പോലും ഇല്ലാതാക്കുന്ന അഭിപ്രായ പ്രകടനം അല്ലേ താങ്കള്‍ നടത്തിയത് ? അദ്ദേഹത്തിന് വിമര്‍ശകര്‍ ആയി അധികം ആരും തന്നെ ഇല്ലാരുന്നു … ഒരുപക്ഷെ അസിഫ് അലിയോ സണ്ണി വെയ്നോ ഉണ്ണി മുകുന്ദനോ ആ വേഷം ചെയ്തിരുന്നെങ്കില്‍ ഈ സിനിമ ഇത് പോലെ ആകില്ലാരുന്നു ചിലപ്പോള്‍ .. അവിടെ ആണ് നിവിന്‍ പോളിയുടെ പങ്ക് എന്ന് പറയുന്നത് .. സിനിമയുടെ വിജയം താങ്കള്‍ മാത്രമാണ് എന്ന് താങ്കള്‍ടെ ഉള്ളില്‍ തോന്നല്‍ ഉണ്ടെങ്കില്‍ അത് തികച്ചും പരിഹാസ്യകരമാണ് എന്ന് കൂടി ഓര്‍മിപ്പിക്കുന്നു ….

പിന്നെ മാധ്യമങ്ങളെ , മാധ്യമം എന്നാ സിനിമയെടുക്കും എന്ന് പറഞ്ഞു വിരട്ടാനുള്ള താങ്കളുടെ ശ്രമത്തെ ഇത്രയും കഴിവുള്ള ,മഹാ സംവിധായകന്‍ എന്നോ മറ്റോ സ്വയം തോന്നുന്ന ഒരാളുടെ മനസ്സില്‍ ഇനിയും ബാക്കിയുള്ള എന്തോ ഒന്നെന്നു കരുതി പുശ്ചത്തോടെ താള്ലാനേ എനിക്ക് കഴിയുന്നുള്ളൂ…….

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close