പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ്;എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

പുതുവൈപ്പിനിലെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സമര സഹായ സമിതിയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈപ്പിനില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെല്‍ഫയര്‍ പാര്‍ട്ടിയും തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമര സഹായ സമിതിയുടെ ഹര്‍ത്താലിന് സിപിഐഎംഎല്‍, റെഡ് സ്റ്റാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Show More

Related Articles

Close
Close