പരാതിക്ക് മിനിട്ടുകള്‍ക്കുള്ളില്‍ പരിഹാരവുമായി സുരേഷ് പ്രഭു

യാത്രക്കാര്‍ പരാതി ട്വീറ്റ് ചെയ്തു മിനിട്ടുകള്‍ക്കുള്ളില്‍ പരിഹാരവുമായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രംഗത്തെത്തി.

ഇന്നലെ തിരുവനന്തപുരം ഭാഗത്തുണ്ടായ ചരക്കു തീവണ്ടി അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയായിരുന്നു ഓടിയിരുന്നത്.

രാവിലെ 8.45 നു ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തേണ്ട പരശുറാം ഉച്ചക്ക് 1.57 നാണ് എത്തിയത്. ബാബാ അടോമിക് റിസര്‍ച്ച് സെന്‍റെര്‍ മുന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍: കെ എം അബുബക്കര്‍ അടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നു.

tweet

യുവമോര്‍ച്ച സംസ്ഥാന സമിതി അംഗവും ,യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ ജോയിന്റ്‌ കണ്‍വീനറുമായ ശ്രീരാജ് ശ്രീവിലാസം, ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാട് , അനീഷ്‌ മുളക്കുഴ, ദീപക് മാന്നാര്‍ ,അനൂപ്‌ ജി നായര്‍ ചെങ്ങന്നൂരില്‍ നിന്ന് C3 കോച്ചില്‍ കയറിയിരുന്നു. ചെങ്ങന്നൂരില്‍ നിന്നും കോഴിക്കോട് നടക്കുന്ന ബി ജെ പി നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ ആയിരുന്നു ഇവര്‍.

pic-2

ഇതേ തുടര്‍ന്ന് യാത്രക്കാര്‍ നേരിടുന്ന ചില പ്രയാസങ്ങള്‍ മനസ്സിലാക്കി ശ്രീരാജ് ട്വീറ്റ്  ചെയ്യുകയായിരുന്നു. ട്വീറ്റ് ലഭിച്ച ഉടന്‍ തന്നെ അത് റെയില്‍വേ മന്ത്രാലയത്തിനു അയച്ച മന്ത്രിയുടെ സംയോജിതമായ ഇടപെടലാണ് തൊട്ടടുത്ത സ്റ്റേഷനില്‍ ജീവനക്കാരെ എത്തിച്ചത്.

pic-3

മിനുട്ടുകള്‍ക്കകം ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടായതു മറ്റു യാത്രക്കാരിലും മതിപ്പുളവാക്കി.

Show More

Related Articles

Close
Close