ഡോക്ടറേറ്റ് വ്യാജമെന്ന് സംശയം എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.

എംജി സർവ്വകലാശാല പ്രോ വി സി ഡോ.ഷീനാ ഷുക്കൂറിന്‍റെ ഡോക്ടറേറ്റ് വ്യാജമെന്ന് സംശയം എന്ന പരാതിയില്‍ വി സി നേരിട്ട് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.

ഡോ.ഷീനാ ഷുക്കൂറിന്‍റെ ബയോഡേറ്റയിലും ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പൊരുത്തക്കേടുകൾ ഉണ്ട്. ഒരേ വിഷയത്തിൽ രണ്ട് സർവ്വകലാശാലകളിൽ ഡോക്ടറേറ്റ് പഠനം നടത്തിയതായാണ് രേഖകൾ.

എംജി സർവ്വകലാശാ പ്രോ വിസി ഡോ ഷീനാ ഷുക്കൂറിന്‍റെ ഡോക്ടറേറ്റ് സംബന്ധിച്ച് ആക്ഷേപം ഉയരാനുള്ള കാരണങ്ങൾ നിരവധിയാണ്. ചില തിയതികള്‍ തമ്മിലും ചില രേഖകൾ തമ്മിലും പൊരുത്തപ്പെടാത്തതാണ് ഇതിന് കാരണം. ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് മുസ്ലീം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയെന്നാണ് പ്രോ വിസി നിയമനത്തിനായി ഷീനാ ഷുക്കൂർ സമർപ്പിച്ച ബയോഡേറ്റയിലുള്ളത്. 2009 ഒക്ടോബറില്‍ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് ചട്ടം. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്. കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും ബയോഡേറ്റയും തമ്മിൽ പക്ഷേ ഇക്കാര്യത്തിൽ പൊരുത്തപ്പെടുന്നില്ല. 2007 ജനുവരി 25 ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദില്ലി അമിറ്റി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കിയതാണ് കാണിച്ചിരിക്കുന്നത്. ഒരേ വിഷയത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം അനുവദനീയമല്ല. ഷീനാ ഷുക്കൂർ അമിറ്റി സർവ്വകലാശാലയിൽ നിന്ന് തന്‍റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയെന്നും ഉടൻ ഡോക്ടറേറ്റ് നൽകാമെന്നും ശുപാർശ ചെയ്ത് ജസ്റ്റിസ് കെഎ അബ്ദുൾ ഗഫൂർ 2006 ഒക്ടോബർ 27 ന് നൽകിയ കത്താണിത്. പക്ഷേ ബയോഡേറ്റയിൽ പറഞ്ഞിരിക്കുന്നതാകട്ടെ 2009 ഒക്ടോബറിൽ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ്. അമിറ്റി സർവ്വകലാശാലയിലെ ഗവേഷണ പഠനം 2007 ൽ റദ്ദാക്കി അംബ്ദേക്കറിൽ പുനരാരംഭിച്ചാൽ തന്നെ 2009 ൽ 3 വർഷം പൂർത്തിയാവില്ല. ഇതിനിടയിൽ 2008-2009 വർഷത്തിൽ അമേരിക്കയിലെ ടെന്നിസിയിലുള്ള വാൻഡർബിൽ‌റ്റ് ലോ സ്കൂളിൽ എൽഎൽഎം ന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടി പഠനത്തിലായിരുന്നു ഷീനാഷുക്കൂർ എന്ന് ലോ സ്കൂള്‍ രേഖകളും ബയോഡേറ്റയും വ്യക്തമാക്കുന്നു. 3 വർഷം കൊണ്ട് മാത്രം നേടേണ്ട ഡോക്ടറേറ്റ് ഷീനാഷുക്കൂർ 2 കൊല്ലം കൊണ്ട് നേടിയെന്ന് വ്യക്തം. ഇതിൽ തന്നെ ഒരു വർഷം വിദേശ പഠനത്തിൽ ആയിരുന്നു.
ഇത്തരത്തിൽ നിരവധി പൊരുത്തക്കേടുകളാണ് ഡോ ഷീനാ ഷുക്കൂറിന്റെ ബയോഡേറ്റയിൽ ഉളളത്.

mg 1
ഈ വിവരങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close