പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉള്‍പ്പെടെ നാല് പേരെ എ.എ.പി പുറത്താക്കി

yogendra-yadav-011ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പേരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.തിങ്കളാഴ്ചയാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആനന്ദ് കുമാര്‍ അജിത് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മറ്റ് രണ്ട് പേര്‍.എ.എ.പി നാലു പേര്‍ക്കും വെള്ളിയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നാല് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് എ.എ.പി അറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാണ് യോഗേന്ദ്ര യാദ്വ് മറുപടിക്കത്ത് നല്‍കിയത്. കംഗാരു കോടതിയും പുറത്താക്കല്‍ നടപടിയും ദുര്‍മന്ത്രവാദവും വ്യക്തിഹത്യ നടത്തലും  കുപ്രചാരണം പ്രചരിപ്പിക്കലുമൊക്കെയാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും സ്റ്റാലിനിസ്റ്റ് ഭരണമാണ് പാര്‍ട്ടിയിലുള്ളതെന്ന ആരോപണം ശരിവെക്കുന്നതാണ് ിതെന്നും യോഗേന്ദ്ര യാദവ് കത്തില്‍ തുറന്നടിച്ചു.അച്ചടക്കം ലംഘിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ആം ആദ്മി പാര്‍ട്ടി അച്ചടക്ക സമിതിക്കെതിരെയും പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ആരാണ് അച്ചടക്കസമിതിയിലുള്ളതെന്നോ എപ്പോഴാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതെന്നോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഭൂഷണ്‍ കുറ്റപ്പെടുത്തി. അതിനാല്‍ തന്നെ ആ നോട്ടീസിന് മറുപടി നല്‍കേണ്ടി വരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതി ഉന്നയിക്കുന്നവര്‍ തന്നെ വിധികര്‍ത്താക്കളാകുന്ന സാഹചര്യമാണ് പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close