റാഫേല്‍ കരാര്‍: ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രാന്‍സ്!

പാരിസ്: റാഫേല്‍ കരാറില്‍ ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രാന്‍സ് സര്‍ക്കാരിന്റെ വിശദീകരണം. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒലാന്‍ദിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഫ്രാന്‍സ് സര്‍ക്കാരിന്റെ വിശദീകരണക്കുറിപ്പ്.

ഉന്നത നിലവാരത്തിലുള്ള എയര്‍ക്രാഫ്റ്റ് നല്‍കുന്നുണ്ടോയെന്നതു മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും ഫ്രാന്‍സ് പറഞ്ഞു. ഫ്രഞ്ച് കമ്പനിക്ക് തന്നെയാണ് ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള അവകാശമെന്നും അതില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

റാഫേല്‍ കരാറിലെ ഫ്രഞ്ച് കമ്പനിയായ ഡിസോള്‍ട്ട് എവിയേഷനും പ്രസ്താവനയുമായി രംഗത്തെത്തി. റിലയന്‍സ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത് കമ്പനി തന്നെയാണെന്ന്‌ പ്രസ്താവനയില്‍ പറയുന്നു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ റിലയന്‍സ് ഗ്രൂപ്പിനെ നിര്‍ദേശിച്ചു. അതനുസരിച്ച് ഡിസോള്‍ട്ട് എവിയേഷന്‍ അനില്‍ അംബാനി ഗ്രൂപ്പുമായി ഇടപാടുണ്ടാക്കി. തങ്ങള്‍ക്ക് ഒരു ചോയ്‌സുമില്ലെന്നും, നിങ്ങള്‍ തന്ന പങ്കാളിയെയാണ് എടുത്തതെന്നും’ ഒലാന്‍ദ് വ്യക്തമാക്കി.

Show More

Related Articles

Close
Close