റാഗ്ഗിംഗ് : കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥിന് റാഗിങ് മൂലം ആത്മഹത്യ ചെയ്തു. തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അസ്‌നാസ്(18) ആണു വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അതേസമയം, പെണ്‍കുട്ടി റാഗിങ്ങിനിരയായതായി വ്യക്തമായിട്ടും കോളജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.

ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായിരുന്നു അസ്‌നാസ്. കഴിഞ്ഞ ദിവസം കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുമായി റാഗിങ്ങിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. സീനിയര്‍ അസ്‌നാസിനെ അപമാനിക്കാന്‍ ശ്രമിച്ചതായി സഹപാഠികള്‍ ബന്ധുക്കളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ പരിഹാസം കൂടിയായതോടെ മനംമടുത്ത് ആത്മഹത്യ ചെയ്‌തെന്നാണു സംശയം. എന്നാല്‍ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി. കോളജ് അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

Show More

Related Articles

Close
Close