അരാജകവാദികളായ രാഷ്ട്രനേതാക്കള്‍ രാഹുലിന് പിന്‍നിരയിലാണ് ഇരിപ്പിടം നല്‍കിയതെന്ന് കോണ്‍ഗ്രസ്

റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ ഇരിപ്പിടം നല്‍കിയത് ആറാം നിരയില്‍. ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടി നേതാവിന് ഇത്രയും പിന്നില്‍ ഇരിപ്പിടം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്ത് നിരയിലിരുന്നാണ് രാഹുല്‍ പരേഡ് വീക്ഷിച്ചത്.

ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അരാജകവാദികളായ രാഷ്ട്രനേതാക്കള്‍ രാഹുലിന് പിന്‍നിരയിലാണ് ഇരിപ്പിടം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദിപ് സൂരജ്‌വാല ട്വിറ്ററില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നല്‍കിയിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദും രാഹുലിനൊപ്പം ആറാം നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നല്‍കിയിരുന്നു.

Show More

Related Articles

Close
Close