രാഹുല്‍ പശുപാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് -പോലീസ് കേസെടുത്തു

rahul-pashupalan-resmi-nairകസ്‌റ്റഡിയിലിരിക്കേ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിച്ചതിന്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി രാഹുല്‍ പശുപാലനെതിരേ സൈബര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
അറസ്‌റ്റ്‌ ചെയ്യപ്പെട്ട നവംബര്‍ 17നായിരുന്നു രാഹുലിന്റെ അവസാന ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. എന്നാല്‍ പരീക്ഷണനാളുകള്‍ തുടരുന്നെന്ന അടിക്കുറിപ്പോടെ ഇക്കഴിഞ്ഞ മൂന്നാം തീയതി 7.53ന്‌ ഇയാളുടെ പ്ര?ഫൈലില്‍ പുതിയ പോസ്‌റ്റ്‌ എത്തി. കേസിലെ മറ്റൊരു പ്രതി ആഷിക്കിനൊപ്പമുള്ള ഫോട്ടോയും ഇയാള്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.
പത്തു മിനിട്ടിനുള്ളില്‍ ഈ ഫോട്ടോ പിന്‍വലിക്കുകയും ചെയ്‌തു. പ്രതികളുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ്‌ ഇക്കാര്യം അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. പോലീസ്‌ കസ്‌റ്റഡിയിലുളള പ്രതിക്ക്‌ എങ്ങനെ മൊബൈല്‍ ലഭിച്ചെന്നാണ്‌ സംഘം പരിശോധിക്കുന്നത്‌. എ.ആര്‍.ക്യാമ്പിലെ പോലീസുകാരാണ്‌ ഇയാളെ ബംഗളുരുവില്‍നിന്നു കൊണ്ടുവന്നത്‌. ഇവരുടെ മൊബൈലാണോ രാഹുല്‍ ഉപയോഗിച്ചതെന്നു പരിശോധിക്കും.
ട്രെയിനില്‍ മറ്റാരെങ്കിലും ഇവര്‍ക്ക്‌ മൊബൈല്‍ കൈമാറിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി രമേശ്‌ ചെന്നിത്തല നിര്‍ദേശം നല്‍കി. – See more at: http://origin.mangalam.com/print-edition/crime/403541#sthash.B3D8duTf.dpuf
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close