എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു

സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപനത്തില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ടത്. കോഴ ആരോപണങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.  അതു കൊണ്ടു തന്നെ നയപ്രഖ്യാപന ചടങ്ങില്‍ നിന്ന് ഗവര്‍ണ്ണര്‍ വിട്ടു നില്‍ക്കണമെന്ന് ഇടതു നേതാക്കള്‍ ഗവര്‍ണ്ണറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റണ്ട ഉത്തരവാദിത്തം തനിക്കുള്ളതായി ഗവര്‍ണ്ണര്‍ നേതാക്കളെ അറിയിച്ചു.
കഴിഞ്ഞ തവണ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോളുള്ള അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ഗവര്‍ണ്ണറെ കണ്ട ശേഷം വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ഗവര്‍ണ്ണറെ അറിയിച്ചെന്നും വി.എസ് പറഞ്ഞു. നയപ്രഖ്യാപനത്തിനു മുമ്പ് ഈ കാര്യങ്ങള്‍ ഗവര്‍ണ്ണറെ ബോധ്യപ്പെടുത്താനാണ് പ്രതിപക്ഷം അദ്ദേഹത്തെ കണ്ടതെന്നും പറഞ്ഞു.raj_bhavan

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close