ഹൈക്കോടതി പൃഥ്വിരാജിനെ വെറുതെ വിട്ടു

11tvf-seventh_A_11_1837580gപ്രശസ്ത താരം പൃഥ്വിരാജിനെതിരെയുണ്ടായ കേസ് ഹൈക്കോടതി റദ്ദാക്കി. ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് പൃഥ്വിരാജിന് പണി കിട്ടിയിരുന്നത്. ചിത്രത്തിലെ മദ്യപാന രംഗവുമായി ബന്ധപ്പെട്ടാണ് കേസ് നിലനിന്നിരുന്നത്. സിനിമയില്‍ മദ്യപിക്കുകയും, പുകവലിക്കുകയും ചെയ്യുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, സെവന്‍ത് ഡേയില്‍ ഇത്തരം രംഗങ്ങളില്‍ നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു ആരോപണം. തിരുവനന്തപുരം ശ്രീവിശാഖ് തിയറ്ററില്‍ ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പുമില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു പരാതി. സംഭവം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close