ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കുമെന്ന് കെ.കെ.ഷാജു

rajan babu
മതവിദ്വേഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ബാബുവിന്റെ നടപടി തെറ്റാണെന്ന് ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു . എസ്എന്‍ഡിപിയുടെ നിയമോപദേശക സ്ഥാനം രാജന്‍ബാബു ഒഴിവാകണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും ഷാജു പറഞ്ഞു.

വെള്ളാപ്പള്ളിക്ക് വേണ്ടി ഹാജരായ രാജന്‍ ബാബുവിന്റെ നടപടി തെറ്റാണെന്നും ഇക്കാര്യത്തില്‍ മറ്റുഘടകകക്ഷികളുമായും, നേതാക്കളുമായും ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ഇന്നു പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിക്കുവാന്‍ പാര്‍ട്ടി സെന്റര്‍ വിളിക്കണമെന്നാണ് രാജന്‍ബാബുവിന്‍റെ പ്രതികരണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close