രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2016 ല്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ കുറിച്ച് വിശദീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച പ്രതികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ബോധിപ്പിച്ചു.

1991 മെയ് 21-നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Show More

Related Articles

Close
Close