രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ; അന്തിമ തീരുമാനം ഗവര്‍ണറുടേത്‌

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കണമെന്ന് ഗവര്‍ണര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. ഇന്ന് വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. തടവുശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു. വിഷയത്തില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തേ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.

അന്തിമ തീരുമാനം ഗവര്‍ണറാണ് കൈക്കൊള്ളേണ്ടത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ടിവരും.

രാജീവ് വധത്തിലെ പ്രധാന പ്രതികളായ നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവരാണ് നിലവില്‍ 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ 161ാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ പ്രതികളെ വെറുതെ വിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയാക്കമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതായിരുന്നപ വിധി.

Show More

Related Articles

Close
Close