അവര്‍ മനുഷത്വ വിരോധികള്‍

ഇന്ത്യയുടെ വളര്‍ച്ച ഇഷ്‌ടപ്പെടാത്ത മനുഷ്യത്വ വിരോധികളാണ്‌ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ നമ്മുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഭീകരരെ വിജയിക്കാന്‍ അനുവദിച്ചില്ല. ഓപ്പറേഷനില്‍ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്‌ഥരിലും സൈനികരിലും അഭിമാനംകൊള്ളുന്നുവെന്നും മോഡി പറഞ്ഞു.

പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ അഞ്ച്‌ ഭീകരരെയും വധിച്ച സുരക്ഷാ സേനയ്‌ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും പത്തന്‍കോട്ടിലെ സൈനിക നീക്കത്തില്‍ പങ്കെടുത്ത ഉദ്യോഗസ്‌ഥര്‍ക്ക്‌ സല്യൂട്ട്‌ നേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ട്വിറ്ററില്‍ കുറിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close