പാക് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് രാജ്‌നാഥ് സിങ്ങ്

IN03_RAJNATH_1981452f
ഇന്ത്യാ പാക്ക് ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറിയത് ഔര്‍ഭാഗ്യകരമായെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് .ചര്‍ച്ചയുമായി മുന്നോട്ട് പോകണമെന്ന ആഗ്രഹമാണ് ഇന്ത്യക്കുണ്ടായിരുന്നതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ചര്‍ച്ച റദ്ദായതിന് പിന്നാലെ ഹുറിയത് നേതാക്കളെ വീട്ടു തടങ്കലിലാക്കി.
ഇന്ത്യാ-പാക് ചര്‍ച്ചയിക്കിടെ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ അനുവദിക്കില്ലെന്നും ഭീകരവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ചയാണ് പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. കശ്മീര്‍ വിഷയം പരിഗണിക്കാത്ത ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നാണ് പാകിസ്താന്‍ നിലപാട്. തീവ്രവാദം മാത്രമല്ല കശ്മീരും പ്രധാന വിഷയമാണെന്നും ഹുറിയത്ത് നേതാക്കളെ കാണാന്‍ അനുവദിക്കില്ലെങ്കില്‍ ഇന്ത്യയിലേക്കില്ലെന്നും പാകിസ്താന്‍ അറിയിച്ചു. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യയില്‍ എത്തില്ലെന്ന കാര്യം അറിയിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close