കളവ് കൈയ്യോടെ പിടിക്കപ്പെട്ടു; ഇനിയും കടിച്ചു തൂങ്ങി നാണംകെടാതെ എത്രയും പെട്ടെന്ന് രാജി വെയ്ക്കണമെന്ന് ചെന്നിത്തല

ബന്ധുനിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീലിന്റെ കള്ളത്തരം ഇപ്പോള്‍ കൈയ്യോടെ പിടിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ എന്തിന്റെ അടിസ്ഥാനത്തിലാണ് മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചത്. പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. ഇതിലൂടെ കെ.ടി ജലീലിന്റേത് ബന്ധുനിയമനമാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ് ചെന്നിത്തല പറഞ്ഞു.

ഇത് ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവുമാണ്.എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകി കയറ്റുന്ന പരിപാടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടങ്ങിയതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബന്ധുനിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീലിന്റെ കള്ളത്തരം ഇപ്പോള്‍ കൈയ്യോടെ പിടിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ എന്തിന്റെ അടിസ്ഥാനത്തിലാണ് മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചത്. പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. ഇതിലൂടെ കെ.ടി ജലീലിന്റേത് ബന്ധുനിയമനമാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ് ചെന്നിത്തല പറഞ്ഞു.

ഇനിയും സ്ഥാനത്ത് കടിച്ചു തൂങ്ങി നാണംകെടാതെ കെ.ടി.ജലീല്‍ എത്രയും പെട്ടെന്നു രാജിവച്ചു പുറത്തു പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close