ചെന്നിത്തലയ്‌ക്കെതിരേയും കോഴ ആരോപണം

ramesh-chennithala

ബാര്‍ കോഴയില്‍ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനും എതിരെ കോഴ ആരോപണം. ബാര്‍ കോഴ കേസ് തുറന്ന് വിട്ട ബിജു രമേശ് തന്നെയാണ് ഇപ്പോള്‍ ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെ കോഴ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തലയ്ക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശ് ആരോപിയ്ക്കുന്നത്. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയത് എന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

രമേശ് ചെന്നിത്തല നേരിട്ടാണ് രണ്ട് കോടി രൂപ കൈപ്പറ്റിയത് എന്ന് ബിജു രമേശ് ആരോപിയ്ക്കുന്നു. അന്ന് രമേശ് ചെന്നത്തല മന്ത്രിസഭ അംഗമല്ല. പക്ഷേ കെപിസിസി അധ്യക്ഷന്‍ ആയിരുന്നു. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസിയുടെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ചെന്നിത്തലയ്ക്ക് പണം കൊടുത്തിട്ടുള്ളത് എന്നാണ് ബിജു രമേശിന്റെ ആരോപണം. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുമ്പാണ് ശിവകുമാറിന് പണം നല്‍കിയത് എന്നാണ് ആരോപണം. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസു ആണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ വിഎസ് ശിവകുമാര്‍ നിഷേധിച്ചു. ആരോഗ്യമന്ത്രിയായ താന്‍ എന്തിനാണ് ബാര്‍ വിഷയത്തില്‍ പണം കൈപ്പറ്റുന്നത് എന്നായിരുന്നു ശിവകുമാറിന്റെ ചോദ്യം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close