രണം വിഷയത്തില്‍ പൃഥ്വിരാജിനെതിരെ നിര്‍മ്മാതാവും!

തന്റെ പുതിയ ചിത്രം രണം പരാജയമായിരുന്നു എന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ റഹ്മാന്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. പൃഥ്വിരാജിനെ വിമര്‍ശിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവുമെത്തിയിരിക്കുന്നു. തീയേറ്രറുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിനെതിരെ ഇത്തരത്തിലൊരു പ്രസ്താവന പാടില്ലെന്നും ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മ്മിക്കണമായിരുന്നെന്നും ബിജു ലോസണ്‍ പറഞ്ഞു.

റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

Show More

Related Articles

Close
Close