ആദിവാസി യുവതിയായ അദ്ധ്യാപികയെ പീഡിപ്പിച്ച കേസ്:എം പാനല്‍ കണ്ടക്ടര്‍ പിടിയില്‍

r
ചെങ്ങന്നൂര്‍:
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കു സമീപം ഉള്ള പഞ്ചായത്തിലെ എല്‍ പി സ്കൂള്‍ അദ്ധ്യാപികയും നെടുമങ്ങാട് സ്വദേശിനിയും ആദിവാസി യുവതിയുമായ അദ്ധ്യാപികയെ (24) പീഡിപ്പിച്ച സംഭവത്തില്‍ ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറെ ചെങ്ങന്നൂര്‍ പോലീസ് പിടികൂടി.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി.നൂറനാട് സ്വദേശിയാണ് പിടിയില്‍ ആയത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആയിരുന്നു സംഭവം.സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപികയായ യുവതി,സഹപ്രവര്‍ത്തകരോടൊപ്പം വാടക വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്.ബസ്‌ യാത്രക്കിടെ പരിചയപ്പെട്ട പ്രതി ,താമസസ്ഥലത്ത് മറ്റാരും ഇല്ലാതിരുന്ന ദിവസം രാത്രിയില്‍ വീട്ടില്‍ എത്തി യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.ചൊവ്വാഴ്ച രാവിലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്.രണ്ടുകുട്ടികള്‍ ഉണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close