റേഷന്‍കടകളും ഓണ്‍ലൈന്‍ ആകുന്നു

15op
സംസ്ഥാനത്തെ 14,000 റേഷന്‍കടകള്‍ ഓണ്‍ലൈന്‍ ആകുന്നു. കടകളെ കമ്പ്യൂട്ടര്‍ സംവിധാനം വഴി ബന്ധിപ്പിക്കുകയും റേഷന്‍ മൊത്തവിതരണ ശാലകളില്‍ നിന്ന് അരിയും ഗോതമ്പും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തും. ഈ മാസം 20-ന് തിരുവനന്തപുരത്താണ് ഇതിന്റെ പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരം, മൂവാറ്റുപുഴ താലൂക്കുകളിലെ 22 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച് പാതിവഴിയില്‍ മുടങ്ങിയ പദ്ധതിയാണ് പുനരാരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ഡ് ടു എന്‍ഡ് പദ്ധതി പ്രകാരമാണിത് നടപ്പിലാക്കുന്നത്. 250 കോടിയോളം രൂപയോളം ചെലവ് വരുന്ന പദ്ധതിയുടെ പാതി തുക കേന്ദ്രവും പാതി തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെല്‍ട്രോണിനെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിക്കാന്‍ തീരുമാനിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close