ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം:ശാസ്ത്രി കോച്ചാകും

ravishastri
ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ക്രിക്കറ്റ്‌ കോച്ച് ആകാന്‍ രവി ശാസ്ത്രി. പ്രതിവര്‍ഷം ഏഴ് കോടി രൂപയാണ് ബിസിസിഐ രവി ശാസ്ത്രിക്ക് ഇന്ത്യന്‍ കോച്ചാകാന്‍ നല്‍കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ് പര്യടനത്തിന്റെ അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ടീം ഇന്ത്യ ഡയറക്ടറും താല്‍ക്കാലിക കോച്ചുമാണ് ശാസ്ത്രി.ലോകത്ത് ഒരു ക്രിക്കറ്റ് കോച്ചിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.
ശാസ്ത്രിയെ കോച്ചാക്കുകയാണെങ്കില്‍ രണ്ടായിരത്തിന് ശേഷം ചീഫ് കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. കപില്‍ ദേവാണ് അവസാനം ടീം ഇന്ത്യയുടെ മുഴുവന്‍ സമയ കോച്ചായിരുന്ന ഇന്ത്യക്കാരന്‍. 2007-ല്‍ ഗ്രെഗ് ചാപ്പല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ രവി ശാസ്ത്രി ഇടക്കാല കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close