മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് സമ്മാനവുമായി വിനയന്‍; ‘ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം ചെറുപ്പക്കാര്‍ക്ക് ഒരു പ്രോത്സാഹനമാകട്ടെ

മഹാ പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ താരമായ മലപ്പുറം താനൂര്‍ സ്വദേശി ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെപി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വീഡിയോ വൈറലായതിന് ശേഷം ജൈസലിനെ കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്റെ കുടുംബത്തിന് ഇങ്ങനെയൊരു ചെറിയ സമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

വിനയന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു..

ഈ വിവരം ഞാന്‍ ജൈസലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നെ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസല്‍ ഫോണ്‍ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പന്‍ക് കൊടുത്തിട്ടുണ്ടെങ്കിലും.. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്റെ കുടും ബത്തിന് ഇങ്ങനൊരു ചെറിയ സമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു.. നമ്മുടെ നാട്ടിലെ നന്‍മ്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും..ആര്‍ദ്രതയും കരുണയും ഉള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..

വിനയന്‍

Show More

Related Articles

Close
Close