പുനര്‍നിര്‍മാണ പാക്കേജില്‍ കൂടുതല്‍ കേന്ദ്രസഹായം വേണമെന്ന് ആവശ്യം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 25 ന് കൂടിക്കാഴ്ച നടത്തും.സംസ്ഥാന പുനര്‍നിര്‍മാണ പാക്കേജില്‍ കൂടുതല്‍ കേന്ദ്രസഹായം തേടിയാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. മറ്റന്നാള്‍ വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച. അന്നുതന്നെ ആഭ്യന്തര മന്ത്രിയേയും കാണും. നാളെ വൈകിട്ട് ഡല്‍ഹിക്ക് പോകുന്ന മുഖ്യമന്ത്രി ഇരുപത്തിയാറിന് പോളിറ്റ് ബ്യൂറോയിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുന്നത്.

അമേരിക്കയിലെ മയോക്‌ളിനിക്കിലെ ചികിത്സയ്ക്കുശേഷം പുലര്‍ച്ചെ മൂന്ന് ഇരുപതിന് ദുബായില്‍ നിന്നുള്ള എമിറേററ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും മയോക്‌ളിനിക്കിലെ ചികില്‍സ വിജയകരമെന്നാണ് വിവരം. തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളില്‍ സജീവമാകും എന്നാണ് കരുതുന്നത്.

ഈ മാസം രണ്ടിന് ആയിരുന്നു മുഖ്യമന്ത്രി വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അതിനുശേഷം ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളികളുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തിങ്കളാഴ്ച എത്തുമെന്നറിയിച്ച മുഖ്യമന്ത്രി ഒരു ദിവസം നേരത്തെയാണ് മടങ്ങിയെത്തിയിരിക്കുന്നത്.

Show More

Related Articles

Close
Close