റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കു തുടക്കം

lal-quilaരഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് തീര്‍ത്ത കനത്ത സുരക്ഷാ സന്നാഹത്തില്‍  രാജ്യം ഇന്ന് 67ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു.  ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വരെ 115 മിനിറ്റായിരുന്നു പരേഡ്. ഇത്തവണ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി 90 മിനിറ്റായി കുറിച്ചു. 26 വര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ ശ്വാനസേന ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ പരേഡ് ചെയ്യുന്നു. സൈന്യത്തിന്റെ 1,200ല്‍ അധികം വരുന്ന ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 36 ശ്വാന വീരന്‍മാരാണ് മാര്‍ച്ച്പാസ്റ്റ് നടത്തുന്നത്.

റിപ്പബ്ളിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന്‍െറ സാന്നിധ്യവും ഭീകരരെന്ന് പറയപ്പെടുന്ന അഞ്ചുപേര്‍ അറസ്റ്റിലായതും ആക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് ഇത്തവണ പതിവില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കാന്‍ കാരണമായത്.

നഗരത്തില്‍ 40,000 പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ  കാവലിന് മാത്രമായി വിന്യസിച്ചിട്ടുണ്ട്. വിജയ് ചൗക്ക് വ്യോമ നിരോധിതമേഖലയായി പ്രഖ്യാപിച്ചതിനു പുറമെ ഉപരിതല-വ്യോമ മിസൈലുകളും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കരസേനയും ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പൊലീസിന്‍െറ ഇരുമ്പു ബാരിക്കേഡുകള്‍ക്ക് പകരം ഇന്ത്യാഗേറ്റിന്‍െറ പല ഭാഗങ്ങളിലും ഡി.ടി.സി ബസുകള്‍ വിലങ്ങനെയിട്ട് ഗതാഗതം തടഞ്ഞിരിക്കുകയാണ്.

വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ കര്‍ക്കശമാക്കി. ഡല്‍ഹിയിലെ ഷോപ്പിങ് മാളുകളിലും പൊതുസ്ഥലങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ട്. ഇതേ തുടര്‍ന്ന്, ഭീകരരെന്ന് പറയപ്പെടുന്നവരുടെ നിരവധി ചിത്രങ്ങള്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷന്‍, റയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനലുകളിലെല്ലാം പതിച്ചിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close