റിലയന്‍സ്‌ ജിയോ 4ജി നിരക്കുകള്‍ പ്രഖ്യാപിച്ചു

റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്‌സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.  ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കില്ല. ദീപാവലി പോലുള്ള വിശേഷാവസരങ്ങളിലെ മെസ്സേജുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ഇന്റര്‍നെറ്റ് ചാര്‍ജ്ജിന്റെ കാര്യത്തിലും ജിയോ നല്‍കുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനമാണ്.

ജിയോ 4ജി പ്രധാന പ്രഖ്യാപനങ്ങള്‍:

50 രൂപയ്ക്ക് 1 ജിബി ഡാറ്റ കൂടുതല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ 1 ജിബിക്ക് 25 രൂപവരെയായി നിരക്ക് കുറയും, ഡാറ്റ ചാര്‍ജ്ജ് ഡാറ്റ ചാര്‍ജ്ജ് നല്‍കുമ്പോള്‍ വോയ്‌സ് കോള്‍, മെസ്സേജ് സൗജന്യം .ഇന്ത്യയില്‍ എല്ലായിടത്തും റോമിങ്ങ് ചാര്‍ജ്ജ് സൗജന്യം സപ്തംബര്‍ 5 മുതല്‍ ‘വെല്‍ക്കം ഓഫര്‍.’- ജിയോ സേവനങ്ങള്‍ സൗജന്യമായി ഒരു മാസത്തേയ്ക്ക് സിനിമ, സംഗീതം, ചാനലുകള്‍ എന്നിവയുടെ ജിയോ ആപ്പ് ഡിസംബര്‍ വരെ സൗജന്യം.

Show More

Related Articles

Close
Close