മംഗലശേരി നീലകണ്ഠന്‍ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ, അത് മോഹന്‍ലാലിന്റെയാണ്; രഞ്ജിത്

മലയാള സിനിമയിലെ നാഴികക്കല്ലുകളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രം ദേവാസുരം. ചിത്രം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിതിന്റെ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു മറുപടി തരംഗമാകുകയാണ്. ദേവനും അസുരനും ഒരുമിച്ചെത്തിയ മംഗലശേരി നീലകണ്ഠന്‍ എന്ന മാടമ്പി കഥാപാത്രം ചെയ്യാന്‍ പുതുതലമുറയിലെ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.

‘ ഈ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഈ തലമുറയിലെ താരങ്ങള്‍ക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠന്‍ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹന്‍ലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഈ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ രഞ്ജിത്ത് പറയുന്നു.

മനോരമയുടെ ദേവാസുരക്കാലം എന്ന പരിപാടിയിലാണ് രഞ്ജിത് മനസ്സുതുറന്നത്. മുല്ലശ്ശേരി രാജുവിന്റെയും പത്‌നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയമാണ് ദേവാസുരത്തിന്റെ പശ്ചാത്തലം. അതിലേക്ക് കച്ചവടസിനിമയ്ക്കാവശ്യമായ ചേരുവകള്‍ കൂടി ചേര്‍ത്തപ്പോള്‍ സിനിമ ചരിത്രവിജയമാവുകയായിരുന്നു. മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് ചോദിച്ചത്.

Show More

Related Articles

Close
Close