മൂന്നാർ: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകില്ല

മൂന്നാറിലെ അനധികൃത നിർമാണ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകേണ്ടെന്ന് തീരുമാനം. ദേവികുളം സബ്കലക്ടർ ഡോ. രേണു രാജ് അഡിഷണൽ എജി രജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. മൂന്നാർ പഞ്ചായത്ത് വക ഭൂമിയിൽ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് പുതുതായി  ഹർജി നൽകാനാണ് തീരുമാനം. അതിൽ കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എജി സ്വീകരിച്ചത്.

 

Show More

Related Articles

Close
Close